
കേരളീയ മുസ്‌ലിംകള്‍ക്ക് നേരിന്റെ വഴികാണിച്ചുകൊണ്ട് , സത്യ ദീനിന്റെ മാര്‍ഗത്തില്‍ അടിയുറച്ച് നില്‍ക്കാന്‍ കരുത്തേകിയ മഹല്‍ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാഅ് യഥാര്‍ത്ഥ ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കുകയും ശരിയായ രീതിയില്‍ മതബോധനം നടത്തുകയും ചെയ്യുന്നതില്‍ മലയാളി മുസ്‌ലിംകള്‍ ലോകത്തിന് തന്നെ മാതൃകയായി ത്തീര്‍ന്നിരിക്കുന്നു അഭിമാനകരമായ വിധത്തില്‍ ഇസ്‌ലാമിക സംസ്‌കാ രവും പ്രബുദ്ധതയും പരിരക്ഷിക്കുന്നതില്‍ സമസ്ത വഹിച്ച പങ്ക് വലുതാണ്. പള്ളിദര്‍സുകള്‍, ദര്‍സുകള്‍, അറബിക് കോളേജുകള്‍, മറ്റുവിജ്ഞാന കേന്ദ്രങ്ങള്‍ തുടങ്ങി സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ അതിവിപുലമാണ്. സമുദായത്തിന് പരിപക്വമായ നേതൃത്വം നല്‍കുകയും വ്യക്തമായ ദിശാബോധം വളര്‍ത്തിക്കൊണ്ട് വരികയും ചെയ്‌യുന്നതില്‍ സമസ്ത ഇന്നും ആര്‍ജ്ജവത്തോടെ മുന്നേറുന്നു
No comments:
Post a Comment